Tell A Friend
About us

WOMEN'S FELLOWSHIP

സ്‌ത്രീജനസഖ്യം 2010-2011ലെ വാര്‍ഷിക റിപ്പോര്‍ട്ട്‌

കോടുകുളഞ്ഞി സി.എസ്‌.ഐ. ക്രൈസ്റ്റ്‌ ചര്‍ച്ച്‌ സ്‌ത്രീജന സഖ്യത്തന്‍റെ 2009-2010ലെ വാര്‍ഷിക പൊതുയോഗം 25-6-10 വെള്ളിയാഴ്‌ച രാവിലെ 10.30 ന്‌ സ്‌ത്രീജന സഖ്യം പ്രസിഡന്‍റ്‌ സൂസ്സന്‍ കുരുവിളയുടെ അദ്ധ്യക്ഷതയിലും രക്ഷാധികാരി റവ. ഡോ. പി. കെ. കുരുവിള, റവ. ചാണ്ഭി ജോസ്‌, നമ്മുടെ ക്ഷണം സ്വീകരിച്ച്‌ വന്ന മേബി കൊച്ചമ്മ, ജോസഫ്‌ ഉപദേശി, സുവിശേഷകന്‍ ലാല്‍ജി എം. ഫിലിപ്പ്‌ എന്നിവരുടെ സാന്നിദ്ധ്യത്തിലും കീര്‍ത്തനം 209 പാടി റവ. പി. കെ. കുരുവിളയച്ചന്‍റെ പ്രാര്‍ത്ഥനയോടെ വാര്‍ഷിക പൊതുയോഗം ആരംഭിച്ചു.

മിസ്സസ്‌. അമ്മിണി മാത്യൂ സ്വാഗതം ആശംസിച്ചതിന്‌ ശേഷം ഈ പ്രവര്‍ത്തന വര്‍ഷത്തില്‍ നമ്മെ വിട്ട്‌ നിത്യസ്വസ്ഥതയില്‍ പ്രവേശിച്ചവരുടെ പേരുകള്‍ മിസ്സസ്‌ ജോളി ചാണ്ഭി വായിക്കുകയും മിസ്സസ്‌ ഏലിയാമ്മ ചാണ്ഭി അനുസ്‌മരണ പ്രാര്‍ത്ഥന നടത്തുകയും ചെയ്‌തു. മിസ്സസ്‌. സൂസന്‍ കൊച്ചമ്മ ഉപക്രമ പ്രസംഗത്തില്‍ സ്‌ത്രീയുടെ വ്യക്തിത്വം എടുത്തുകാണിക്കണമെന്നും സ്‌ത്രീ ക്രിസ്‌തുവിന്‍റെ വെളിച്ചമായി തീരണം എന്നും (മത്താ. 21:28) ഉദ്‌ബോധിപ്പിച്ചു. നമ്മുടെ സ്‌ത്രീജനസംഖ്യംഗങ്ങള്‍ ക്രിസ്‌തുവിന്‍റെ വെളിച്ചമായി കുടുംബത്തിലും സഭയിലും സമൂഹത്തിലും ആയിതീരുവാന്‍ സൂസന്‍ കൊച്ചമ്മ ആശംസിച്ചു.

ശ്രീമതി മേബി അനില്‍ കൊച്ചമ്മ യോഹ: 6:1-14 വരെയുള്ള വാക്യങ്ങളെ ആധാരമാക്കി നമ്മുടെ മനോഭാവങ്ങളെ കുറിച്ച്‌ വചന ശുശ്രൂഷ നടത്തി. റവ. ചാണ്ഭി ജോസച്ചന്‍ അ.പ്ര. 9:36-43 വരെയുള്ള വാക്യങ്ങളെ ആധാരമാക്കി അറിയപ്പെടാത്ത തയ്യല്‍ക്കാരിയെക്കുറിച്ച്‌ വചനശുശ്രൂഷ നടത്തി. ക്രിസ്‌തീയ സാക്ഷ്യത്തില്‍ അടിയുറച്ച്‌ വിശ്വസിച്ച്‌ മുന്നോട്ട്‌ പോകുവാന്‍ എല്ലാ സ്‌ത്രീജനസഖ്യാംഗങ്ങള്‍ക്കും കഴിയട്ടെയെന്ന്‌ അച്ചന്‍ ആശംസിച്ചു. തുടര്‍ന്ന്‌ മിനിറ്റ്‌സും കണക്കും വായിച്ച്‌ പാസ്സാക്കി. കലാകായിക മത്സരത്തില്‍ വിജയികളായവര്‍ക്ക്‌ സമ്മാനങ്ങള്‍ നല്‌കി. മിസ്സസ്‌ തങ്കമ്മ ചെറിയാന്‍ നന്ദി രേഖപ്പെടുത്തി. ജോസഫ്‌ ഉപദേശിയുടെ പ്രാര്‍ത്ഥനയും റവ. ചാണ്ഭി ജോസച്ചന്‍റെ ആശീര്‍വാദത്തോടുംകൂടി സമ്മേളനം പര്യവസാനിച്ചു.

പ്രവര്‍ത്തന റിപ്പോര്‍ട്ട്‌

എല്ലാ ഞായറാഴ്‌ചകളിലും ആരാധനയ്‌ക്കു ശേഷം മദ്ധ്യസ്ഥപ്രാര്‍ത്ഥന, വേദപഠനം എന്നിവ ക്രമമായി നടത്തിവരുന്നു. എല്ലാ മാസത്തിന്‍റെയും രണ്ഭാം ചൊവ്വാഴ്‌ച ഭവനസന്ദര്‍ശനവും മറ്റു ചൊവ്വാഴ്‌ചകളില്‍ ഉച്ചകഴിഞ്ഞ്‌ ഭവനങ്ങളില്‍ പ്രാര്‍ത്ഥനയും നടത്തപ്പെടുന്നു. റവ. ഡോ. പി.കെ. കുരുവിള, ശ്രീമതി സൂസന്‍ കുരുവിള, ശ്രീ. ലാല്‍ജി ഫിലിപ്പ്‌ എന്നിവര്‍ പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‌കിവരുന്നു.

പ്രീയപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖത്തിലായിരിക്കുന്ന ഭവനങ്ങളില്‍ ചെന്ന്‌ അവരോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുകയും ആശ്വാസവചനങ്ങള്‍ അറിയിക്കുകയും ചെയ്യുന്നു.

ഓണവാരസുവിശേഷ വേലയുടെ ഭാഗമായി ജാതിമതഭേദമെന്യേ ഭവന സന്ദര്‍ശനം നടത്തി. ജനുവരി 24ാം തീയതി വെള്ളിയാഴ്‌ച സ്‌ത്രീജനസഖ്യ ആദ്യഫല ശുശ്രൂഷയും, ലേലവും നടത്തുകയുണ്ഭായി. ചര്‍ച്ച്‌കമ്മറ്റി അംഗങ്ങള്‍ നല്‌കിയ സഹായസഹകരണങ്ങള്‍ നന്ദിയോടെ സ്‌മരിക്കുന്നു. മാര്‍ച്ച്‌ 6ാം തീയതി സ്‌ത്രീജനസഖ്യ ഞായറായി ആചരിച്ചു. മിസ്സസ്‌ സൂസന്‍ കുരുവിള കൊച്ചമ്മ വചനശുശ്രൂഷ നടത്തി. മാര്‍ച്ച്‌ 25ാം തീയതി കന്യക മറിയത്തോടുള്ള അരുളപ്പാട്‌ ദിനവും വഞ്ചിക സമര്‍പ്പണവും വിശുദ്ധസംസര്‍ഗ്ഗ ശുശ്രൂഷയോടെ ആചരിച്ചു. അതില്‍ സഹകരിച്ച എല്ലാ സ്‌ത്രീജന സംഖ്യാംഗങ്ങളോടുള്ള നന്ദി അറിയിക്കുന്നു.

സെന്‍റ്‌ മോണിക്കാസ്‌ ദിനം, ബഥേല്‍ അസോസിയേറ്റ്‌സ്‌ ധ്യാനയോഗം, ബഥേല്‍ ദിനം, മഹായിടവക കണ്‍വന്‍ഷന്‍, മഹായിടവക കോണ്‍ഫറന്‍സ്‌, മാര്‍ച്ച്‌ 5ാം തീയതി നടന്ന ബിഷപ്പ്‌ സ്ഥാനാഭിഷേക ശുശ്രൂഷയിലും നമ്മുടെ അംഗങ്ങള്‍ പങ്കെടുത്തു. ഈ വര്‍ഷം നടന്ന ഡബ്ല്യു.എം.എ. മീറ്റിങ്ങിലും യംങ്‌ മദേഴ്‌സ്‌ ഫെലോഷിപ്പിലും നമ്മുടെ സഭയിലെ സ്‌ത്രീജനങ്ങള്‍ പങ്കെടുത്തു.

സാമ്പത്തിക സഹായങ്ങള്‍

പറക്കാല്‍ മിഷനില്‍ നമ്മുടെ വളര്‍ത്തു പുത്രിയായ സുപ്രിയക്ക്‌ 5500/ രൂപയും, മിഷനറിക്ക്‌ പ്രതിമാസം 2700/ രൂപയും സെന്‍റ്‌ മോണിക്കാസില്‍ 3000/ രൂപയും ബഥേലില്‍ സ്‌ത്രീജനസഖ്യ ഫണ്ഭില്‍ നിന്ന്‌ 5000/ രൂപയും സ്‌ത്രീജനസംഖ്യാംഗങ്ങള്‍ നല്‌കിയ 5000/ രൂപയും ചേര്‍ത്ത്‌ 2010 ഡിസംബറില്‍ 10000 രൂപ സംഭാവന നല്‌കുകയുണ്ഭായി.

നമ്മുടെ സഭയിലെ 5 പേര്‍ക്ക്‌ വൈദ്യസഹായമായി മാസം തോറും 500/ രൂപ യും 6-2-2010 ലെ സ്‌ത്രീജനസഖ്യ കമ്മറ്റിയുടെ തീരുമാന പ്രകാരം ഒരു സ്‌ത്രീജനസഖ്യ അംഗത്തിന്‌ ആശുപത്രി ചിലവായി 10000/ രൂപയും നല്‍കി.

സ്‌ത്രീജനസഖ്യത്തിന്‍റെ സുഗമമായ നടത്തിപ്പിനുവേണ്ഭ സഹായവും ഉപദേശങ്ങളും തന്നുകൊണ്ഭിരിക്കുന്ന റവ. ഡോ. പി.കെ. കുരുവിള അച്ചനോടും സൂസന്‍കൊച്ചമ്മ യോടുമുള്ള നന്ദിയും സ്‌നേഹവും അറിയിക്കുന്നു. സ്‌ത്രീജനസഖ്യത്തിന്‍റെ എല്ലാ ആവശ്യങ്ങളിലും എപ്പോഴും സഹായിക്കുന്ന ചര്‍ച്ച്‌ കമ്മറ്റി അംഗങ്ങള്‍, ശ്രീ. ജോയി, ശ്രീ. തോമസ്‌ എന്നീ ശുശ്രൂഷകരോടും പ്രാര്‍ത്ഥനയ്‌ക്ക്‌ നേതൃത്വം നല്‍കുന്ന കെ.പി. ജോസഫ്‌ ഉപദേശി, റ്റി.വി. ജോര്‍ജ്‌ ഉപദേശി, ലാല്‍ജി എന്നിവരോടുള്ള നന്ദിയും സ്‌നേഹവും അറിയിക്കുന്നു. എല്ലാറ്റിലും ഉപരിയായി ഈ കഴിഞ്ഞവര്‍ഷം നമ്മെ പരിപാലിച്ച്‌ നടത്തിയ ദൈവത്തിന്‌ സ്‌തോത്രം ചെയ്‌തു കൊണ്ഭും വരും കാലങ്ങളില്‍ ദൈവം നമ്മെ കാക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിച്ചുകൊണ്ഭും ഈ റിപ്പോര്‍ട്ട്‌ ഉപസംഹരിക്കുന്നു.

പ്രസിഡന്‍റ്‌ സൂസന്‍ കുരുവിള
സെക്രട്ടറി സുജാ മാത്യു


bMv hna³kv s^temjn¸v

b§v hna³kv s^temjn¸nsâ aoänwKv HIvtSm_À 9þmw XobXn i\nbmgvN 3 ]n.Fw \v \S¯s¸Sp¶XmWv.

bMv hna³kv s^temjn¸v

BKÌv 14þmw XobXn i\nbmgvN 3 a. \v bMv hna³kv s^temjn¸v aoänwKv \S¯s¸Sp¶XmWv. bphamXm¡Ä, kv{XoIÄ ChÀ CXn ]s¦Sp¡Wsa¶v Adnbn¡p¶p.

bMv hna³kv s^temjn¸v

55 hbÊn\v XmsgbpÅ kv{XoIfpsS aoänwKv \½psS tZhmeb¯nepw XpS§phm³ B{Kln¡p¶p. {]mcw` aoänwKv Pqsse 3 i\nbmgvN 3.00 \v ]mcnjv lmfn h¨v \S¯s¸Sp¶XmWv. FÃm bphamXm¡fpw kv{XoIfpw ]s¦Sp¡Wsa¶v Adnbn¡p¶p.

tImSpIpfªn PnÃm bphP\ h\nXmkt½f\w

tImSpIpfªn PnÃm bphP\ h\nXm kt½f\w Pqsse 10þmw XobXn i\nbmgvN 9.30 \v \½psS tZhmeb¯n h¨v \S¯s¸SpIbmWv. \½psS FÃm bphP\ h\nXm{]Xn\n[nIfpw ]s¦Sp¡Wsa¶v Adnbn¡p¶p.

tImSpIpfªn PnÃm bMv hna³kv s^temjn¸v

tImSpIpfªn PnÃm bwMv hna³kv s^temjn¸nsâ GIZn\ kt½f\w Pqsse 10þmw XobXn i\nbmgvN 9.30 \v \½psS tZhmeb¯n sh¨v \S¯s¸SpIbmWv. {ioaXn enÃn tXmakv ]T\¯n\v t\XrXzw \ÂIp¶XmWv. {]kvXpX kt½f\¯nte¡v 55 hbÊn\p Xmsgbpff FÃm kv{XoIfpsSbpw km¶n²yw kmZcw £Wn¨psImÅp¶p.

kv{XoP\ kJyw SqÀt{]m{Kmw

kv{XoP\ kJy¯nsâ Cu hÀjs¯ SqÀt{]m{Kmw 2010 G{]n 19, 20 XobXnIfn I\ymIpamcnbnte¡v \S¯phm³ Xocpam\n¨ncn¡p¶p. 19þmw XobXn Xn¦fmgvN cm{Xn 9 aWn¡v bm{X Bcw`n¡pIbpw 20þmw XobXn cm{Xn 9 aWntbmSpIqSn aS§n F¯p¶Xpambncn¡pw. I\ymIpamcn, X¡e, Xncph\´]pcw F¶o Øe§Ä kµÀin¡p¶ Cu bm{Xbn ]s¦Sp¡phm³ B{Kln¡p¶hÀ k{XoP\kJy sk{I«dn {ioaXn kpPm amXyphnsâ ]¡Â t]cpIÄ \ÂtI­XmWv.

b§v hna³kv s^temjn¸v:

tImSpIpfªn Pnà b§v hna³kv s^temjn¸nsâ aoänwKv s^{_phcn 26þmw XobXn shÅnbmgvN sh×Wn k`bn h¨p \S¯s¸«p. BZyambn \S¯s¸« Cu kwcw`w ]s¦Sp¯ GhÀ¡pw A\p{Klambncp¶p. {io. Pnjm kvIdnb ¢mÊpIÄ¡v t\XrXzw \ÂIn. 100  ]cw BfpIÄ ]s¦Sp¯p. {ioaXn knknen AeIvkm­À PnÃm I¬ho\dmbn XncsªSp¡s¸«p.

kv{XoP\ kJy h©nIm kaÀ¸Ww:

2010 amÀ¨v 25 hymgmgvN cmhnse 9.30 \v hn. kwkÀK ip{iqjtbmSp IqSn Bcm[\ D­mbncn¡p¶XmWv. At¶Znhkw kv{XoP\kwJymwK§Ä h©nI kaÀ¸Ww \S¯s¸Sp¶XmWv. FÃm kv{XoP\kJymwK§fpw BßmÀ°ambn klIcn¡Wsa¶v Adnbn¡p¶p.

Bookmark and Share

Download Church History

File Details

Acrobat File File Size - 28 MB Download Now! Presbyters Served in this Parish Bishops & Presbyters of this Parish

Church Choir

Learn More about
church Choir
rss feed